HIGHLIGHTS : Massive fire in Ajman
അബുദാബി: അജിമാനിലുണ്ടായ വന്‍തീപിടുത്തതില്‍ നിരവധി സ്ഥാപനങ്ങളും കടകളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അജ്മാനിലെ ഒരു എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായിത്.
ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടവും പ്രിന്റിംഗ് പ്രസ് ഓഫീസും മറ്റ് നിരവധി വെയര്‍ഹൗസുകളും നിരവധി വാഹനങ്ങളും തീപിടുത്തത്തില്‍ കത്തി നശിച്ചു.

പുലര്‍ച്ചെ 3:30 ഓടെയാണ് തീപിടിത്തമുണ്ടായത്. അജ്മാനിനുപുറമെ ദുബൈ, ,ഷാര്‍ജ്ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.