കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

കൊച്ചി: എറണാകുളം ന​ഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്.

പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top