താമരശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനും റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അറിയിപ്പില്‍ പറയുന്നു.

പുതുവത്സരാഘോഷത്തിനായി വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം കൂടിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിക്കുന്നു. കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയും മണിക്കൂറുകൾ നീളുന്ന കാത്തുനിൽപ്പും യാത്രക്കാരെ വലയ്ക്കുകയാണ്.

സ്കൂൾ അവധി ജനുവരി രണ്ടാം വാരം വരെ നീണ്ടതും പുതുവത്സര വാരാന്ത്യവും ഒത്തു വന്നതോടെ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും, വരിതെറ്റിച്ചു കയറുന്ന ചെറുകിട വാഹനങ്ങളാണ് കുരുക്ക് രൂക്ഷമാക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top