കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കടയില്‍ വന്‍ തീപിടുത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കടയില്‍ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍ഡ് കോംപ്ലകസിലുള്ള തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം.

ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗോഡൗണില്‍ നിന്ന് തീ സെയില്‍സ് വിഭാഗത്തിലേക്ക് പടരുകയാണ്. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു. വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്.

ഒരു മണിക്കൂറിലേറെയായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കടകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനത്തേക്ക്മാറ്റിയിരിക്കുകയാണ്. തീപിടുത്തത്തെ തുടര്‍ന്ന് ചില ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top