തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 10 മരണം

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരണപ്പെട്ടു.  ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂര്‍ വില്ലേജിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാലയും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു.

രാജേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള യാജ് ഫയര്‍ വര്‍ക്ക്’ എന്ന പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് തീ അതിവേഗം പടരാന്‍ തുടങ്ങി. ഇതോടെ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനായില്ല. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top