മണിപ്പൂരിലെ അതിക്രമം നടന്ന അതേദിവസം മറ്റൊരു പുരുഷനെ ആള്‍ക്കൂട്ടം തീയിട്ട് കൊന്നതായി വീഡിയോ ; കേസ് രജിസ്റ്റര്‍ ചെയ്തു

ഇംഫാല്‍: മണിപ്പൂരിലെ രണ്ട് കുകി സ്ത്രീകളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച അതിക്രമം നടന്ന അതേദിവസം, അതേ പ്രദേശത്ത് മറ്റൊരു ദാരുണമായ കൊലപാതകം കൂടി നടന്നതായി സ്ഥിരീകരിച്ച് മണിപ്പൂര്‍ പൊലിസ്. മെയ് നാലിന് തൌബല്‍ ജില്ലയില്‍ കുകി വിഭാഗക്കാരനായ പുരുഷനെ മെയ്‌ലി വിഭാഗക്കാരായ ആള്‍ക്കൂട്ടം തീയിട്ട് കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഈ നടുക്കുന്ന കുറ്റകൃത്യത്തിന്റെ ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. മെയ്തി വിഭാഗക്കാര്‍ക്ക് മേധാവിത്വമുള്ള പ്രദേശമാണ് തൌബല്‍ വീഡിയോ പ്രചരിക്കുന്നതിന് പിന്നില്‍ കുകി-സോമി വിഭാഗത്തില്‍ നിന്നുള്ള ചിലരാണെന്നും പൊലിസ് വ്യക്തമാക്കി. മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ രണ്ടാമത്തെ ദിവസമാണ് ഈ കൊലപാതകം നടന്നത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 8ന് വൈകിട്ടാണ് ആള്‍ക്കൂട്ട കൊലയുടെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചത്. കറുത്ത ഷര്‍ട്ടും സൈനികരുടേതിന് തുല്ല്യമായ പാന്റുമിട്ടൊരാള്‍ തുറസായ സ്ഥലത്ത് നിലത്ത് അനങ്ങാതെ കിടക്കുന്നതും, മണിപ്പൂരി ഭാഷയില്‍ ചിലര്‍ സംസാരിക്കുന്നതിന്റെ ശബ്ദവുമാണ് വീഡിയോയിലുള്ളത്. മൃതദേഹത്തിന്റെ മുഖത്തും ദേഹത്തുമെല്ലാം മുറിവുകള്‍ കാണാനാകുന്നുണ്ട്. മണിപ്പൂരി ഭാഷയില്‍ വീഡിയോയും ഫോട്ടോയും എടുക്കരുതെന്നും ചിലര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഈ വീഡിയോയില്‍ അക്രമികളുടെ ആരുടേയും മുഖം വ്യക്തമാകുന്നില്ല. മൃതദേഹത്തിന് പുറമെ രണ്ട് പേരുടെ കാലുകള്‍ മാത്രമാണ് കാണാനാകുക. വെടിയൊച്ചകളും ഈ വീഡിയോയില്‍ നിന്ന് കേള്‍ക്കാനുണ്ട്.

തൌബല്‍ ജില്ലയിലെ നോങ്‌പോക് സെക്മായ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് 4ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇക്കഴിഞ്ഞ ജൂലൈയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മെയ്‌ലി വിഭാഗക്കാരായ ആള്‍ക്കൂട്ടം രണ്ട് കുകി സ്ത്രീകളെ, പൊതുനിരത്തിലൂടെ നഗ്‌നരാക്കി നടത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇവരില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിരുന്നുവെന്ന് മാധ്യമങ്ങളോട്
വെളിപ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top