കൊച്ചി: എ എം എം എയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. ഒപ്പം എക്സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചു.
രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു.
ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാരംഗത്തെ വിവാദങ്ങള്‍ കനക്കുന്ന പശ്ചാത്തലമാണ് ഉണ്ടായിരിക്കുന്നത്.ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണവുമായി നിരവധി പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




