താനൂര്‍:വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കുന്നുംപുറം വിശ്വകര്‍മ്മ നഗറില്‍ താമസിക്കുന്ന കൊക്കാലില്‍ ഉണ്ണി എന്ന വെലായുധന്റെ മകന്‍ ജജീഷ് (31) ആണ് താനൂര്‍ ഓലപ്പീടികയില്‍ നടന്ന വാഹനപകടത്തില്‍ മരണപ്പെട്ടത്. ജജീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചാണ് അപകടംസംഭവിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്ന ലോറിയാണ് അപകടമുണ്ടായത്.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ശകുന്തള.സഹോദരങ്ങള്‍: വിജീഷ്, ജിഷ്ണു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



