മുഖംമൂടി ആക്രമണം; 5 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Mask attack; 5 people were arrested

വടകര : പുത്തുരില്‍ റിട്ട. പോസ്റ്റ്മാന്‍ രവീന്ദ്രനെയും മകനെയും വീ ട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. പുത്തുര്‍ ശ്യാം നി വാസില്‍ മനോഹരന്‍ (58), വി ല്യാപ്പള്ളി സ്വദേശികളായ പന യുള്ള മീത്തല്‍ സുരേഷ് (49), കാ ഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര്‍ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന്‍ (40) എന്നി വരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജ രാക്കി റിമാന്‍ഡ് ചെയ്തു.

അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ ആക്രമിക്കാന്‍ കുട്ടേ ഷന്‍ നല്‍കിയത്. ഇവര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ആക്ര മണത്തിന് പിന്നില്‍. ആക്രമണ ത്തിന് ഉപയോഗിച്ച ടാക്‌സി ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത ത്. സിസിടിവി ദൃശ്യങ്ങളിലുടെയാ ണ് പ്രതികളെ തിരിച്ചറി ഞ്ഞത്.

sameeksha-malabarinews

കഴിഞ്ഞ തിങ്കള്‍ രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും മുഖംമൂടി ധരിച്ച് വീട്ടില്‍ കയറി ആക്രമിച്ചത്. രവീ ന്ദ്രന്റെ കാല്‍ തല്ലിയൊടിച്ചു. തട യാന്‍ ശ്രമിച്ച മകന്‍ ആദര്‍ശിനെ യും മര്‍ദിച്ചു. രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി ത്സയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!