രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 20 വരെ

HIGHLIGHTS : International Film Festival from 13th to 20th December

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഡിസംബര്‍ 13മുതല്‍ 20വരെ തിരുവനന്തപുരത്ത് നടക്കും. എട്ടു ദിവസം 15 തി യറ്ററുകളിലായി 180 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്‍ട്രി ഫോക്ക സ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദര്‍ശനം.

മേളയുടെ ഭാഗമായി ഇന്‍ കോ ണ്‍വര്‍സേഷന്‍, ഓപ്പണ്‍ഫോറം,
മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാ രകപ്രഭാഷണം, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ചര്‍ച്ച, എക്‌സിബിഷന്‍ എന്നിവയും നടക്കും.

sameeksha-malabarinews

മേളയുടെ സംഘാടക സമിതി രൂപീകരണയോഗം ബുധന്‍ പകല്‍ മൂന്നിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. സാം സ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!