ഏഴാം വിവാഹത്തിനൊരുങ്ങുന്നതിനിടെ വിവാഹതട്ടിപ്പുവീരന്‍ മലപ്പുറത്ത്‌ പിടിയില്‍

bbbbകോട്ടക്കല്‍ എഴാം വിവാഹത്തിനൊരുങ്ങുന്നതിനിടെ വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍ മലപ്പുറം ജില്ലയിലെ വട്ടംകുളം സ്വദേഷി ഹൈദര്‍ എന്ന അലിയാണ്‌ പിടിയിലായത്‌. വളാഞ്ചേരി പോലീസാണ്‌ ഇയാളെ പിടികൂടിയത്‌.
ഏഴാമത്‌ ഇടുക്കിയിലെ രാജാക്കാട്‌ എന്ന സ്ഥലത്തുനിന്നാണ്‌ ഇയാള്‍ വിവാഹം കഴിക്കാനൊരുങ്ങിയത്‌. ഇതിനിടെയാണ്‌ അറസ്റ്റുണ്ടായത്‌. തിരൂര്‍ കോടതില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.
അലി പാവപ്പെട്ട വീടുകളില്‍ നിന്ന്‌ ചില എജന്റുമാര്‍ വഴി കണ്ടെത്തുകയും ഇവരെ വ്യാജബന്ധുക്കളുടെ സാനിധ്യത്തില്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. പിന്നീട്‌ കുറച്ചുദിവസം വധുവിനോടൊപ്പം താമസിച്ച ശേഷം സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത്‌ മുങ്ങകയാണ്‌ ഇയാളുടെ രീതി.. ഈ പണം ഉപയോഗിച്ച്‌ അലി ആഡംബരജീവിതമാണ്‌ നയിച്ചിരുന്നതെന്ന്‌ പോലീസ്‌ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയി്‌ട്ടുണ്ട്‌
അലി വയനാട്‌, കോഴിക്കോട്‌ മലപ്പുറം. തൃശ്ശൂര്‍ ജില്ലകളില്‍ നിന്നാണ്‌ വിവാഹങ്ങള്‍ നടത്തയിട്ടുള്ളത്‌. ഇതില്‍ തൃശ്ശൂര്‍ ചെറുതുരിത്തിയില്‍ തട്ടിപ്പ്‌ നടത്തിയതിന്‌ ഇയാള്‍ക്കെതിരെ കേസുണ്ട്‌.
അലി ഇതിലും കൂടുതല്‍ വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടോ എന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട. ഇതേ കുറിച്ചും അന്വേഷണം നടക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top