താന്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന് സരിത എസ് നായര്‍

sarithaതലശ്ശേരി: ഒടുവില്‍ സരിത തന്നെ അക്കാര്യം വെളിപ്പെടുത്തി. താന്‍ കോണ്‍ഗ്രസ്സുകാരിയാണ്. ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായതുകണ്ടാണ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. ബിസ്‌നസ് ആവശ്യങ്ങള്‍ക്കായിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതെന്നും സരിത എസ് നായര്‍ വ്യക്തമാക്കി.

കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോസ് കെ മാണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ കത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ജയിലില്‍ പോകുന്നതിന് മുമ്പാണ് മാണിയെ കണ്ടത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാണിയെ കണ്ടിട്ടില്ല. തന്റെ കുട്ടികളെ കരുതിയാണ് ബാലകൃഷ്ണപിള്ളയെ കത്ത് ഏല്‍പ്പിച്ചത്. പിള്ള അതു പുറത്തുവിട്ടിട്ടില്ല. പിന്നെങ്ങിനെയാണ് പി സി ജോര്‍ജ്ജ് കത്ത് പുറത്തുവിട്ടതെന്നാണ് സരിതയുടെ ചോദ്യം

പി സി ജോര്‍ജ്ജ് പുറത്തു വിട്ടെന്ന് പറയുന്ന കത്തിനെതിതേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജോസ് കെ മാണി പോലീസ് ഉന്നതരെ കണ്ടിരുന്നു. ഈ അന്വേഷണവുമായി സഹകരിക്കുമെന്നാണ് സരിത ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top