യുഡിഎഫിനെ രക്ഷിക്കാന്‍ ആന്റണി ഇടപെടണം: ജോര്‍ജ്

antonyതിരു: അടിത്തറ തകര്‍ന്ന യു ഡി എഫിനെ രക്ഷിക്കാന്‍ എ കെ ആന്റണി ഇടപെടണമെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. യുഡിഎഫിലെ കള്ളന്മാര്‍ ഒന്നിച്ചു കൂടി നല്ല ഭരണമാണെന്നു പറഞ്ഞാല്‍ നാട്ടുകാര്‍ വിശ്വസിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.

ഇത്ര പേരുദോഷം പിടിച്ച സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു ജോര്‍ജ് ആക്ഷേപിച്ചു. ആ യു ഡി എഫ് തകരാതിരിക്കണമെങ്കില്‍ ആന്റണി നേരിട്ട് ഇടപെടണം. അല്ലെങ്കില്‍ യു ഡി എഫ് വലിയ പതനത്തിലേക്കു പോകും. അടിത്തറ തകര്‍ന്നു കഴിഞ്ഞു എന്ന് ജോര്‍ജ് മുന്നറിയിപ്പ് നല്‍കുന്നു.

ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിതന്നെ ഇതു പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. തകര്‍ന്ന അടിത്തറ രക്ഷിക്കണമെങ്കില്‍ ആന്റണി ഉടന്‍ ഇടപെടണം. മാണിയെപ്പോലുള്ള മോഷ്ടാക്കളെ സര്‍ക്കാറില്‍ പങ്കാളിയാക്കിയാല്‍ പ്രതിച്ഛായ നന്നാവില്ല. മാണി അടക്കമുള്ള എല്ലാ അഴിമതിക്കാരെയും മാറ്റി ശുദ്ധമായ സര്‍ക്കാരുണ്ടാക്കി മുന്നോട്ടുപോകണമെന്നും ജോര്‍ജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top