കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മത വിലക്കുകളെ മറികടന്ന് കലാരംഗത്തേക്ക് കടന്നുവന്ന വ്യക്തി കൂടിയായിരുന്നു റംല ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസൈന്‍ യൂസഫ് യമാന- മറിയംബീവി(കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയായി 1946 നവംബര്‍ മൂന്നിനാണ് ജനനം.
ആലപ്പുഴയിലെ ആസാദ് മ്യൂസിക് ട്രൂപ്പിലെ ഗായികയായാണ് കലാജീവിതത്തിന്റെ തുടക്കം. ഹിന്ദി ഗാനങ്ങളായിരുന്നു ആദ്യംപാടിയിരുന്നത്. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി അബ്ദുസലാം മാഷിനെ അവര്‍ 18 ാം വയസില്‍ വിവാഹം കഴിച്ചു. തുടര്‍ന്നാണ് കഥാപ്രസംഗം അവതരിപ്പിച്ച് ഏറെ ശ്രദ്ധനേടയത്. ആയിരക്കണക്കിന് വേദികളില്‍ അവര്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോര്‍ഡ് നേടി. ഭര്‍ത്താവിനൊപ്പം സിംഗപ്പൂരില്‍ 1971 ല്‍ കഥാപ്രസംഗം അവതിരിപ്പിച്ചതാണു ആദ്യത്തെ വിദേശത്തെ വേദി. കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ അവര്‍ കഥാപ്രസംഗം അവതരിപ്പിച്ചു. നിരവധി ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും അഞ്ഞൂറിലേറെ കാസറ്റുകളിലും പാടിയ റംല ബീഗത്തിന്
സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



