Section

malabari-logo-mobile

ഫ്രൈഡ് റൈസിനൊപ്പം ഒരു പനീര്‍ പെപ്പര്‍ ആവാം……

HIGHLIGHTS : a-paneer-pepper-with-fried-rice

ആവശ്യമായ ചേരുവകള്‍

പനീര്‍ ക്യൂബ് – 200 ഗ്രാം
കോണ്‍ഫ്‌ലോര്‍ – 3/4 കപ്പ്
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍ കുരുമുളക് പൊടി – ½ടീസ്പൂണ്‍
മുളക് പൊടി – ½ ടീസ്പൂണ്‍ ഉപ്പ് – ½ ടീസ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യമായത്

sameeksha-malabarinews

 

എണ്ണ – 2 ടേബിള്‍സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
പെരുംജീരകം – 1/2 ടീസ്പൂണ്‍
കായം – 1/4
കറിവേപ്പില – 1 തണ്ട്
ഉള്ളി അരിഞ്ഞത് – ഒരു കപ്പ്
കാപ്‌സിക്കം അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
തക്കാളി സോസ് – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പനീര്‍, കോണ്‍ഫ്‌ലോര്‍, മഞ്ഞള്‍, കുരുമുളക്, ചുവന്ന മുളക്, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. പനീര്‍ ക്യൂബ്‌സ് മൊരിയുന്ന വരെ വറുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, ജീരകം, പെരുംജീരകം, കറിവേപ്പില, കായം എന്നിവ ചേര്‍ത്ത് വഴറ്റുക. ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കാപ്‌സിക്കം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇടത്തരം ചൂടില്‍ 10 മിനിറ്റ് വഴറ്റുക. മഞ്ഞള്‍ പൊടി, ഗരം മസാല, കുരുമുളക്, ഉപ്പ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.ഇത് പാകമായി കഴിയുമ്പോള്‍ വറുത്ത പനീര്‍ ചേര്‍ക്കുക.സോസില്‍ ടോസ് ചെയത് വേണമെങ്കില്‍ മല്ലിയില കൊണ്ട് അലങ്കരിക്കാം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!