പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ചു

പാലക്കാട്:സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നിയോഗിച്ച തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് ജില്ലയിലെ മേലെ മഞ്ചിക്കട്ടി എന്ന സ്ഥലത്താണ് സംഭവം. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ ആദ്യം മാവോയിസ്റ്റുകള്‍ വെടിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അസി.കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു തണ്ടര്‍ ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തിയിരുന്നത്.

തണ്ടര്‍ബോള്‍ട്ട് സംഘവും പോലീസും തമ്മില്‍ കാട്ടിനുള്ളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ വിവരം.

Share news
error: Content is protected !!
Scroll to Top