മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാര്‍ കൊല്ലപ്പെട്ടു

maoist-attackഗദ്ചിറോളി: മഹാരാഷ്ട്രയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗദ്ചിറോളി ജില്ലയിലെ മുര്‍മുറി ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്.

പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴി ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തില്‍ എത്ര പോലീസുകാര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല.

കഴിഞ്ഞ ഏപ്രില്‍ 12 ന് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് ജവാന്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top