കോഴിക്കോട്:നെല്ലിപ്പൊയില്‍ തുഷാരഗിരി ആര്‍ച്ച് പാലത്തിന്റെ മുകളില്‍ നിന്നും കയറില്‍ കെട്ടി താഴേക്ക് ചാടിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ തല കയറില്‍ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്.
ഒരു ചെരുപ്പ് പാലത്തിന് സമീപം ഊരി ഇട്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരാണ് പാലത്തില്‍ തൂങ്ങിയ നിലിയില്‍ മൃതദേഹം ആദ്യം കണ്ടത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




