മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Untitled-1 copyഛണ്ഡീഗഡ്‌:ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌സിംഗ്‌, ബിജെപി അദ്ധ്യക്ഷന്‍ അമിത്‌ഷാ, മുതിര്‍ന്ന നേതാവ്‌ എല്‍ കെ അദ്വാനി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ കപ്‌താന്‍ സിങ്‌ സോളിങ്കിയാണ്‌ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്‌.

ജാട്ട്‌ ഇതര സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ്‌ മനോഹര്‍ലാല്‍ ഖട്ടാര്‍. കര്‍ണ്ണാലില്‍ നിന്നുള്ള നിയമസഭാ അംഗമാണ്‌ . ജാട്ട്‌ ഇതര സമൂദായത്തില്‍ നിന്നുള്ള നേതാവ്‌ വേണം ഇത്തവണ മുഖ്യമന്ത്രിയെന്ന ഭൂരിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ്‌ ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്‌.

ആറ്‌ ക്യാബ്‌നറ്റ്‌ മന്ത്രിമാരും മൂന്ന്‌ സഹമന്ത്രിമാരും ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തു.

 

Share news
error: Content is protected !!
Scroll to Top