മുന്‍ എം പി എ ചാള്‍സ്‌ അന്തരിച്ചു

Untitled-1 copyതിരു: തിരുവനന്തപുരം മുന്‍ എം പി എ ചാള്‍സ്‌ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്‌ക്കാരം നാളെ കണ്ണിമൂല സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ നടക്കും. എഐസിസി സെക്രട്ടറിയായിരുന്ന ചാള്‍സ്‌ മൂന്ന്‌ തവണ തിരുവനന്തപുരത്തു നിന്നും ലോക്‌സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. സിഎസ്‌ഐ ദക്ഷിണമേഖല മഹാഇടവക സെക്രട്ടറിയായിരുന്നു.

1984, 89, 91 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 1991 ല്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചു. 1996 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെട്ടതോടെ പിന്നീട്‌ വിശ്രമജീവിതത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top