മണ്ണട്ടാം പാറ ഡാം പുതുക്കിപണിയണം;മുസ്ലിം ലീഗ് താലുക്ക് മാര്‍ച്ച് നടത്തി

തിരൂരങ്ങാടി :അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമായ മൂന്നിയുരിലെ മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമാവശ്യപ്പെട്ട് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് തിരുരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.അണക്കെട്ടിന്റെ കൈവരികള്‍ തകരുകയും സ്ലാബുകള്‍ അടര്‍ന്നു വീഴുകയും, കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും അടിഭാഗം ചോര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിലാണ് മുസ്ലിം ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചത് .

പാറക്കടവില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായാണ് മാര്‍ച്ചിനെത്തിയത്. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി.സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍ സമര പ്രമേയം അവതരിപ്പിച്ചു.

ഹനീഫ മൂന്നിയൂര്‍ എം എ അസീസ്, ഹൈദര്‍ കെ. മൂന്നിയൂര്‍, എന്‍ എം. സുഹ്‌റാബി, ഹനീഫ ആചാട്ടില്‍ പി.പി.മുനീര്‍ മാസ്റ്റര്‍,നൗഷാദ് തിരുത്തുമ്മല്‍ , കുട്ടശേരി ഷരീഫ , എം.ി സുഹൈല്‍, സ്റ്റാര്‍ മുഹമ്മത്, നെ സീഫ് ഷെറസ് , കടവത്ത് മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. ജാഫര്‍ ചേളാരി, ഉമ്മര്‍കോയ യു, താഹിര്‍ കൂപ്പ, ജാഫര്‍ വെളിമുക്ക്, സി.ടി. . അയ്യപ്പന്‍, എം.എ.ജംഷീന എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top