അജിത്തിന്റെ നായികയായി മഞ്ജു വാര്യരെത്തുന്നു

വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന്‍ അജിത്തും ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരും അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘എകെ 61’എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എകെ 61ല്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും എകെ 61.

ഒരു ബാങ്ക് കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ബോണി കപൂറാണ് നിര്‍മാണം.

ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

 

Share news
error: Content is protected !!
Scroll to Top