തിരൂരങ്ങാടി: അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റ് കയറിയ ലൈൻമാന് പോസ്റ്റിൽ നിന്നും ഷോക്ക് അടിച്ചതിനെ തുടർന്ന് പരിക്ക്.
വേങ്ങര സെക്ഷൻ ഓഫീസിലെ ജീവനക്കാരനാണ് പരിക്കേറ്റത് .ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂരിയാട് വച്ചാണ് അപകടം.
താനൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീമും വേങ്ങര പോലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരിയാട് മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




