നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇന്നലെയാണ് സനല്‍ കുമാര്‍ അറസ്റ്റിലായത്. നടി മൊഴി നല്‍കിയ കാര്യങ്ങളിലെ തെളിവുകള്‍ സനല്‍ കുമാറിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് സനല്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. പരാതിയില്‍ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.




