കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) നിര്യാതയായി. ഭര്‍ത്താവ് മൊയ്തീന്‍. മക്കള്‍ സല്‍മാന്‍, കെന്‍ഷ, സഫ്‌വാന്‍, സവാദ്. മരുമക്കള്‍. സൈനുല്‍ ആബിദ്, തസ്‌നി. ഇരുമ്പിളിയം മങ്കേരി കടവത്ത് പറമ്പില്‍ പരേതനായ പോക്കര്‍ എന്നിവരുടെ മകളാണ്. മാതാവ് ഫാത്തിമ്മ. മൂന്ന് മാസമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
2010 – 15 കാലയളവില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
2020 മുതല്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത്. 12-ാം വാര്‍ഡില്‍ നിന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതിനിധിയായ് ജനവിധി തേടിയത്. മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹിയാണ്.



