തമ്പാനൂരിലെ ഹോട്ടലില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്.

മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നത്. സജിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഹോട്ടല്‍ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു ദിവസമായി സജിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top