മഞ്ജു വാര്യരും ടൊവിനോ തോമസും ഇന്നസെന്റും വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്നസെന്റ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് താരങ്ങള്‍ വോട്ടുചെയ്യാനെത്തിയത്.

അതെസമയം രണ്ടാംഘട്ട വോട്ടെടുപ്പില്‍ നടന്‍ മമ്മുട്ടിക്ക് വോട്ട് ചെയാന്‍ സാധിച്ചേക്കില്ല. കൊച്ചി പനമ്പള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ പേരില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാല്‍ ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണം.

Share news
error: Content is protected !!
Scroll to Top