സംവിധാകന്‍ ശ്രീകുമാര്‍ മേനോന്റെ ഭീഷണി: മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. താരസംഘടനയായ എ എം എം എയ്ക്കും മഞ്ജു ഇതോടൊപ്പം പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ശ്രീകുമാര്‍ മേനോനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

മഞ്ജു വാര്യരുടെ പരാതി ലഭിച്ചതായും വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് ഡിജിപിക്ക് മഞ്ജു പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നും ഔദ്യോക ആവശ്യങ്ങള്‍ക്കുവേണ്ടി താന്‍ ശ്രീകുമാര്‍ മേനോന് നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജു നല്‍കിയ പരാതിയില്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവായിരുന്നു നായികയായിരുന്നത്. ഈ ചിത്രത്തിനു ശേഷം തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

അതെസമയം മഞ്ജു വാര്യര്‍ക്ക് മറുപടി ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു..നീ… എന്നു തുടങ്ങുന്ന പോസ്റ്റിലൂടെ രൂക്ഷ വിമര്‍ശനമാണ് മഞ്ജുവിനെതിരെ നടത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top