വിധി ബലാത്സംഗ പോലെ തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക;വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ റേപ്പ് ജോക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു അന്നയുടെ പോസ്റ്റ്.

എറണാകുളത്ത് മഴയെ തുടര്‍ന്ന് പ്രളയസമാനമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു അന്നയുടെ വിവാദ പരാമര്‍ശം. ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടിനു ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയും ചേര്‍ത്തായിരുന്നു പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിച്ചു.

Share news
error: Content is protected !!
Scroll to Top