മഞ്ജുവും രേവതിയും ഉര്‍വശിയും ഒന്നിയ്ക്കുന്നു

Untitled-1 copyമഞ്ജു വാര്യരരും ഉര്‍വശിയും രേവതിയും ആദ്യമായി ഒന്നിച്ചെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മൂവരും ഒന്നിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

മൂന്ന് പേര്‍ക്കും അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളാണത്രെ ഒരുങ്ങിനില്‍ക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും കഴിഞ്ഞാല്‍ മഞ്ജു ചെയ്യുന്നത് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ചിത്രമായിരിക്കും.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രേവതിയും ഉര്‍വശിയും വീണ്ടും അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മോളി ആന്റി ദ റോക്‌സ് എന്ന ചിത്രമാണ് രേവതി ഒടുവില്‍ മലയാളത്തില്‍ ചെയ്തത്. മൈ ഡിയര്‍ മമ്മിയാണ് ഉര്‍വശി ചെയ്ത ഒടുവിലത്തെ ചിത്രം.

ഫഹദ് ഫാസിലിനെയും മുരളി ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ വണ്‍ ബൈ ടു വിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 15 ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

Share news
error: Content is protected !!
Scroll to Top