HIGHLIGHTS : mango sadam recipe
മാങ്ങ സാദം
തയ്യാറാക്കിയത്;ഷരീഫ

ആവശ്യമായ ചേരുവകൾ:-
വൈറ്റ് റൈസ് /ബസുമതി അരി
മാങ്ങ-2 എണ്ണം
ഉപ്പ് – പാകത്തിന്
മഞ്ഞൾ- ഒരു നുള്ള്
വറുത്തിടാൻ:-
കടല
കടലപരിപ്പ് -25 ഗ്രാം
ഉഴുന്നുപരിപ്പ് -25 ഗ്രാം
ജീരകം -25 ഗ്രാം
കടുക് -1/2 ടീ സ്പൂൺ
ചുവന്ന മുളക് -3 എണ്ണം
പച്ചമുളക്-2 എണ്ണം
കറിവേപ്പില-3 തണ്ട്
മല്ലിയില
പാചകം ചെയ്യുന്ന വിധം:-
മാങ്ങ കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തെടുക്കുക . അരി കഴുകി വൃത്തിയാക്കി വേവിക്കുക. ആദ്യം ചീന ചട്ടി വെച്ച് അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടല വറുത്ത് എടുക്കാം.
വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് കറിവേപ്പില, ചുവന്ന മുളക്, പച്ച മുളക്, കടല പരിപ്പ്, ഉഴുന്നുപരിപ്പ്, ജീരകം എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് പീൽ ചെയ്ത വെച്ച മാങ്ങ , ഉപ്പ്, മഞ്ഞൾ പൊടി ചേർത്ത് ഒന്ന് നന്നായി വഴറ്റുക.
അതിലേക്ക് ചോറ് ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യാം. അവസാനം വറുത്ത വെച്ച കടലയും കറിവേപ്പില , മല്ലിയില ചേർത്ത് നന്നായി ഇളക്കുക. നല്ല ഒരു വെറൈറ്റി റൈസ് തയ്യാർ.