Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ വിലക്ക്

HIGHLIGHTS : Govt employees banned from starting YouTube channel

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍ പാടില്ലെന്ന് സര്‍ക്കാര്‍. ഇത്തരം ചാനലുകളിലൂടെ വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് കാണിച്ചാണ് നടപടി.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുള്ള അനുമതി തേടി അഗ്നിരക്ഷാസേനയില്‍ നിന്ന് അയച്ച കത്തിന്റെ മറുപടിയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

sameeksha-malabarinews

ഇന്റര്‍നെറ്റിലോ,സമൂഹ മാധ്യമത്തിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായു കണക്കാക്കാമെങ്കും യൂട്യൂബ് ചാനല്‍ തുടങ്ങുന്നതും വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ 1960 ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശബ്‌ളത്തിനു പുറമെ മറ്റുവരുമാനം പാടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!