Section

malabari-logo-mobile

ഇ- സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

HIGHLIGHTS : Mandatory registration for e-scooters

തിരുവന്തപുരം: വേഗമേറിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇ-സ്‌കൂട്ടറുകളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നിയമത്തില്‍ വ്യക്തത വരുത്തിയത്.

മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗമുള്ളതോ ബാറ്ററിപാക് ഒഴികെ 60 കിലോഗ്രാമില്‍ താഴെ ഭാരമുള്ളതതോ 250 വാട്ടില്‍ താഴെ പവറുള്ളതോ ആയ ഇക്ട്രിക് ഇരുചക്രവാഹനങ്ങളെ മാത്രമാണ് രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയത്.

sameeksha-malabarinews

രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ കൂടിയതോടെയാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത വാഹനങ്ങളില്‍ അംഗീകാരപത്രം സൂക്ഷിക്കണം. ഹെല്‍മറ്റ് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതലുകള്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ബാധകമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!