Section

malabari-logo-mobile

രണ്ട് കിലോയോളം കഞ്ചാവുമായി ബീഹാര്‍ സ്വദേശി മഞ്ചേരി എക്‌സൈസിന്റെ പിടിയില്‍

HIGHLIGHTS : Mancheri, a native of Bihar, was caught by Excise with two kilos of ganja

 

മഞ്ചേരി:രണ്ട് കിലോയോളം കഞ്ചാവുമായി ബീഹാര്‍ സ്വദേശി മഞ്ചേരി എക്‌സൈസിന്റെ പിടിയില്‍. അന്യസംസ്ഥാന തൊഴിലാളി ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ കാന്ത് നഗര്‍ സ്വദേശി മന്‍സൂര്‍ ആലം മകന്‍ വസീക്ക് ആലം (26 ) ആണ് പിടിയിലായത്. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായ പരിശോധനയില്‍  മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ടി ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി സീതി ഹാജി ബസ് ടെര്‍മിനലിന് പിറകുവശത്തുള്ള റോഡില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് മഞ്ചേരി എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്ഥിരമായി ലേബര്‍ ക്യാമ്പ് ചെക്കിങ്ങുകള്‍ നടത്താറുണ്ട്. ബീഹാറില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ച് മഞ്ചേരി ടൗണ്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു.

sameeksha-malabarinews

പ്രിവന്റി ഓഫീസര്‍ എന്‍ വിജയന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയാനന്ദന്‍ ഇ പി , സുഭാഷ് വി , സാജിദ് കെ പി , സച്ചിന്‍ദാസ് വി , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ കെ പി , എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!