ചിത്രം പകര്‍ത്തുന്നതിനിടെ ചീറിയടുത്ത് കാട്ടാന ; യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബത്തേരി: ദേശീയപാതയിലെ ആനത്താരയില്‍ ബൈക്ക് നിര്‍ത്തി കാട്ടാനകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ ചീറിയടുത്ത കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാക്കള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ബത്തേരി – മുത്തങ്ങ റോഡില്‍ കല്ലൂരിനടുത്ത എടത്തറയില്‍ ഇന്നലെ രാവിലെ ഏഴിനാണ് സംഭവം.

റോഡ് മുറിച്ചുകടക്കുന്ന കുഞ്ഞ് ഉള്‍പ്പെടെയുള്ള ഏഴംഗ ആനക്കുട്ടത്തിന്റെ ചിത്രമാണ് യുവാക്കള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനിടെയാണ് ആനക്കൂട്ടത്തിലെ കൊമ്പന്‍ ബൈക്ക് യാത്രക്കാര്‍ക്കുനേരെ ചീറിയടുത്തത്. മറിഞ്ഞുവീണ ബൈക്ക് ഉയര്‍ത്താന്‍ ശ്രമിച്ച യുവാവിനെ കൊമ്പുകൊണ്ട് കുത്താനും ആന ശ്രമിച്ചു. ഇതിനിടെ എത്തിയ സ്‌കോര്‍പിയോ വാഹനത്തിലെ ഡ്രൈവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയതോടെയാണ് ആന പിന്‍വാങ്ങിയത്.

ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. കോട്ടക്കല്‍ സ്വദേശി നാസര്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കാട്ടാനയുടെ ആക്രമത്തില്‍നിന്ന് രക്ഷപ്പെട്ട യുവാക്കള്‍ കര്‍ണാടക സ്വദേശികളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top