മനരിക്കന്‍ സീനത്ത് അബ്ദുറഹ്‌മാന്‍ ഹാജി (70) നിര്യാതനായി

തിരൂരങ്ങാടി:പ്രമുഖ വ്യാപാരിയും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ തിരൂരങ്ങാടി മനരിക്കന്‍ സീനത്ത് അബ്ദു റഹ്‌മാന്‍ ഹാജി (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാന്‍ സംഘം വൈസ് പ്രസിഡണ്ട് ,
താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കല്‍ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സഫിയ്യ, ക്ലാരി.മക്കള്‍ : അശ്‌റഫ് , ഇല്‍യാസ് , അനസ്, യഹ്യ , റശീദ , ജുവൈരിയ്യ .
മരുമക്കള്‍. മുസ്തഫ പൊന്മുണ്ടം, അബ്ദുല്‍ ഗഫൂര്‍ കരുവമ്പൊയില്‍, ഹാജറ ചാലിയം, നിഹാല തിരൂര്‍, സഫ്‌റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്.

ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share news
error: Content is protected !!
Scroll to Top