Section

malabari-logo-mobile

ക്രമം തെറ്റിച്ച് കുതിച്ചെത്തുന്ന ബസുകള്‍; ആനങ്ങാടി ഗെയിറ്റില്‍ ഗതാഗത കുരുക്കും, തര്‍ക്കങ്ങളും പതിവാകുന്നു; പൊറുതിമുട്ടി യാത്രക്കാര്‍

HIGHLIGHTS : Irregular buses; Traffic jams and disputes are common at Anangadi Gate; Struggling passengers

വള്ളിക്കുന്ന് : റെയില്‍വേ ഗേറ്റ് അടച്ചു തുറക്കുമ്പോള്‍ ക്യൂ തെറ്റിച്ച് ബസുകളും , കാറുകളും കയറി വരുന്നത് വ്യാപകമായ തര്‍ക്കങ്ങള്‍ക്കും , ഗതാഗത കുരുക്കിനും ഇടയാക്കുന്നു. വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗെയിറ്റിലാണ് രാവിലെയും , വൈകിട്ടും ട്രെയിനുകള്‍ കടന്നുപോകാന്‍ ദീര്‍ഘനേരം ഗെയിറ്റ് അടച്ചിട്ട് പിന്നീട് തുറക്കുമ്പോള്‍ ക്രമംതെറ്റിച്ച് വാഹനങ്ങള്‍ കടന്നുവരുന്നത് സംഘര്‍ഷത്തിന് ഇടയാക്കുന്നത്.

രാവിലെ എട്ടു മുതല്‍ പത്തു വരെ നിരവധി സ്ഥിരം ട്രെയിനുകള്‍ കടന്നു പോകുന്ന സമയമാണ്. വിദ്യാലയങ്ങളും, , ഓഫീസുകളും പ്രവൃത്തി തുടങ്ങുന്ന സമയമായതിനാല്‍ വാഹനങ്ങളുടെ വലിയ ക്യൂവാണ് ഈ സമയത്ത് രൂപപ്പെടുന്നത്. എന്നാല്‍ ബസുകളും , ചെറുവാഹനങ്ങളും ക്യൂ തെറ്റിച്ച് മുന്നോട്ട് എടുക്കുന്നതോടെ ഗെയിറ്റില്‍ അപകടങ്ങളും,കുരുക്കുകളും ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.

sameeksha-malabarinews

ആനങ്ങാടി ഗെയിറ്റ് എപ്പോഴും അടയ്ക്കുന്നതു കാരണം. തങ്ങള്‍ക്ക് സമയക്രമം പാലിച്ച് ഓടിയെത്താന്‍ കഴിയുന്നില്ല എന്നതാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
പരപ്പനങ്ങാടി ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ഈ സമയത്ത് ഗതാഗതം നിയന്ത്രിക്കുന്നത് ഹോംഗാര്‍ഡുകളാണ്. ഇത്തരത്തില്‍ ആനങ്ങാടി ഗെയിറ്റിലും ഏറ്റവും തിരക്കുള്ള സമയത്ത് നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായം വേണമെന്നാന്ന് നാട്ടുകാരുടെ ആവിശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!