വിഷവാതകം ശ്വസിച്ച് ആന്ധ്രയില്‍ ഏഴുപേര്‍ മരിച്ചു

കാക്കിനാഡ: ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലെ പെദ്ദാപുരം മണ്ഡലത്തില്‍ വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു. വ്യാഴാഴ്ച ഓയില്‍ ഫാക്ടറിയിലെ എണ്ണ ടാങ്കര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് ഓയില്‍ ഫാക്ടറിയില്‍ ഓയില്‍ ടാങ്കര്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചതായി കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു പറഞ്ഞു.

മരിച്ചവര്‍ എവിടെ നിന്ന് എത്തിയവരാണെന്ന് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. സുരക്ഷാസേനയുള്‍പ്പെടെ എത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.

ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം മൂന്നോളം പേര്‍ മാത്രമാണ് ഇറങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് ശാരീരിക പ്രശ്‌നം ഉണ്ടായതോടെ ഇവരെ പുറത്തെത്തിക്കാന്‍ വേണ്ടി ഇറങ്ങിയ തൊളിലാളികളും അപകടത്തില്‍പ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top