റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നടക്കാവ് ചോക്രയിൻ വളപ്പിൽ സക്കീന വിഹാറിൽ മുജീബ് റഹ്മാനെ(22)യാണ് പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചത്. പ്രതിക്കെതിരെ ജില്ലയിലെ വെള്ളയിൽ, നടക്കാവ്, ടൗൺ, കസബ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

ആളുകളെ തടഞ്ഞുനിർത്തി കത്തി കാണിച്ച് ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവരൽ, വീടുകളിൽനിന്നും പൊതുസ്ഥലങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിൽനിന്നും മോഷണം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കേസുകളാണുള്ളത്.

വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ട വ്യക്തിയാണ്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top