കെട്ടിട നമ്പർ അനുവദിക്കാൻ കൈക്കൂലി: ക്ലർക്കിന് 9 വർഷം കഠിനതടവ്

തിരുവനന്തപുരം : കെട്ടിടനമ്പർ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് കോടതി ഒമ്പതുവർഷം കഠിനതടവിന് ശിക്ഷിച്ചു. കൊല്ലം പരവൂർ സ്വദേശിയുടെ അമ്മയുടെ പേരിൽ കോവളത്തുണ്ടായിരുന്ന കെട്ടിടത്തിന് നമ്പർ നൽകാൻ കൈക്കുലി വാങ്ങിയ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിലെ മുൻ ക്ലർക്കും ഇപ്പോൾ കള്ളിക്കാട് പഞ്ചായത്ത് ഹെഡ് ക്ലർക്കുമായ നെടുമങ്ങാട് സ്വദേശി ശിവകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 60,000 രൂപ പിഴയും ഒടുക്കണം.

വാങ്ങിയ വെങ്ങാനൂർ 2013ലാണ് കേസിനാ സ്‌പദമായ സംഭവം. കെട്ടിടനമ്പർ നൽകാൻ 10,000 രൂപ കൈക്കൂലി പഞ്ചായത്ത് മുൻ സെക്രട്ടറിയെയും 2000 രൂപ വാങ്ങിയ ക്ലർക്ക് ശിവകുമാറിനെയും വി ജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.

സെക്രട്ടറി അന്വേഷണവേളയിൽ മരിച്ചു. തിരുവനന്തപുരം വി ജിലൻസ് കോടതി ജഡ് എ മനോജാണ് വിധിച്ചത്.

വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വി ജിലൻസ് സതേൺ റേഞ്ച് ഡി വൈഎസ്‌പി ആയിരുന്ന പി ആർ സുകേശനും വിജിലൻസ് സതേൺ റേഞ്ച് എസ്‌പി ആർ ജയശങ്കറുമാണ് കേസന്വേഷിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top