വീട്ടിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

പൊന്നാനി : വീട്ടിൽ കഞ്ചാവ് കൃഷിചെയ്ത യുവാവിനെ പൊലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീ (ചോട്ടാ ഹക്കീം, 30)മിന്റെ വീട്ടിൽ നിന്നാണ് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ പതിനഞ്ചോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ലഹരി വിൽക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹക്കീമിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. എട്ട് വർഷംമുമ്പ് വാഹനാപകടത്തിൽ വലത് കാൽപ്പാദം നഷ്ട‌പ്പെട്ട ഹക്കീം പിന്നീട് ലഹരി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.

പൊന്നാനി ഇൻസ്പെക്ടർ എസ് അഷ്റഫ്, പൊന്നാനി എസ്ഐ ആന്റോ ഫ്രാൻസിസ്, എഎസ്ഐ എലിസബത്ത്, സീനിയർ സിപിഒ നാസർ, സിപിഒ മാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top