പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: യുവാവിനെ കാണാനില്ലെന്ന് പരാതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി കുറുന്തൊടിക അബ്ദുള്ളയുടെ മകന്‍ ജാഫര്‍(28)നെയാണ് കാണാതായിരിക്കുന്നത്. 2019 ഏപ്രില്‍ 27 മുതലാണ് യുവാവിനെ കാണാതായത്. കാണാതാകുന്ന സമയത്ത് ചുകപ്പ് കള്ളി ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.

ജഫറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980674,9497947225 ,0494 2 410 260 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി പോലീസ് അറയിച്ചു.

Share news
error: Content is protected !!
Scroll to Top