ചെമ്മാട് ടൗണില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു

തിരൂരങ്ങാടി:ചെമ്മാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. എ ആര്‍ നഗര്‍ പാലമടത്തില്‍ ചിന സ്വദേശി തലാപ്പില്‍ ഇബ്രാഹിം (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം.

ആശുപത്രിയില്‍ പരിശോധനക്കായി വീട്ടില്‍ നിന്നും വന്നതായിരുന്നു. ചെമ്മാട് ടൗണിലെ ബസ് സ്റ്റോപ്പില്‍ കുഴഞ്ഞു വീണത് കണ്ട, താലൂക്ക് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജീവനക്കാരന്‍ കക്കാട് സ്വദേശി മുനീര്‍ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും മരിച്ചു. ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയില്‍ ആയിരുന്നെന്ന് എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കണ്ടാണത്ത് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top