ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയെടുത്തയാള്‍ പിടിയില്‍

HIGHLIGHTS : Man arrested for threatening and stealing money and phone

കോഴിക്കോട് : നിരവധി പിടിച്ചുപറിക്കേസിലെ പ്രതി പിടിയില്‍. മാവൂര്‍ റോഡിന് സമീപം ഇടവഴിയിലൂടെ നടന്ന് പോകുകയായിരുന്ന തമിഴ്നാട് നീലഗിരി സ്വദേശിയെ ഭീഷണിപ്പെടുത്തി 7500 രൂപയും 700 സൗദി റിയാലും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച കേസിലാണ് വെള്ളയില്‍ ചേക്കറിയന്‍ വളപ്പില്‍ സക്കീന വിഹാറില്‍ മുജീബ് റഹ്‌മാനെ(22) കസബ പൊലിസ് അറസ്റ്റ് ചെയ്തത്.

2023 ഒക്ടോ ബറിലാണ് സംഭവം. പൊക്കുന്ന് സ്വദേശിയെ ഹെഡ് പോ സ്റ്റോഫീസിന് പിന്‍വശംവ ച്ച് ഭീഷണി പ്പെടുത്തി മൊബൈല്‍ ഫോണ്‍ കവ ര്‍ച്ച ചെയ്തതി ന് ടൗണ്‍ സ്റ്റേഷനിലും കണ്ണൂര്‍ റോഡിലൂടെ നടന്നുപോകുക യായിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചതിന് നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. വെള്ളയില്‍ സ്വദേ ശിയുടെ വീട്ടില്‍നിന്ന് 50,000 രൂ പയും ഒരു ഐ ഫോണും മോ ഷണം നടത്തിയതിനും മുതല ക്കുളത്ത് പണികഴിപ്പിക്കുന്ന വീടിനകത്തുനിന്ന് കമ്പികള്‍ മോഷ്ടിച്ചതിലും പ്രതിയാണ്.

sameeksha-malabarinews

കസബ എസ്‌ഐ ജഗ് മോഹന്‍ ദത്തന്‍, എസിപിഒമാ രായ ജംഷാദ്, രാജീവ് കുമാര്‍ പാലത്ത്, സിറ്റി ക്രൈം സ്‌ക്വാ ഡ് അംഗങ്ങളായ ഷാലു, സു ജിത്ത്, സജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!