
കോഴിക്കോട് : പിടിച്ചുപറിക്കേസിലെ പ്രതികള്‍ക്ക് നാലുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. ചേളന്നൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സാദി ഖ് (29), അരക്കിണര്‍ മാത്തോട്ടം സ്വദേശി പി കെ ഹൗസില്‍ അബ്ദുല്‍ റാഷിദ് (28) എന്നിവരെയാണ് കോഴിക്കോട് സിജെഎം കോടതി ശിക്ഷിച്ചത്.
2021 നവംബറില്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ യമുന ആര്‍ക്കേഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഒളവണ്ണ സ്വദേശി റിക്കാസ് അലിയെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന 1500 രൂപയും 12,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് കൊണ്ടുപോവുകയായിരു ന്നു.
ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ അനൂപ്, എസ്സിപിഒ രമേശന്‍ എന്നിവരാണ് അന്വേ ഷകസംഘത്തിലുണ്ടായിരുന്ന ത്. പ്രതികള്‍ക്ക് കോഴിക്കോട് സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




