
കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിനായി വിദേശ വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടി ദുബായിലേക്ക് കടന്നയാൾ പിടിയിൽ. തൃശൂർ തളിക്കുളം പത്താംമൈൽ സ്വദേശി റംസിമോനെ (അമീർ 45)യാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉവൈസ് ഒരുവർ ഷം മുമ്പ് പിടിയിലായിരുന്നു.
ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇരട്ടിത്തുകയും ലാഭവും തിരി കെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതികൾ കോട്ടു ളി സ്വദേശിയായ വ്യവസായിയി ൽനിന്ന് പണം തട്ടിയത്. വിദേ ശത്തുവച്ചാണ് വ്യവസായിയെ പരിചയപ്പെട്ടത്. സൗഹൃദം നടി ച്ച ഇവർ ട്രേഡിങ്ങിൽ പണം നി ക്ഷേപിക്കാൻ ആവശ്യപ്പെടുക യായിരുന്നു. 2024 സെപ്തം ബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് നിക്ഷേപം നടത്തിയത്.
രണ്ട് മാസം കഴിഞ്ഞും ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വ്യവസായി ടൗൺ സ്റ്റേഷനിൽ പരാതിപ്പെട്ടത്. പ്രതി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും വിദേശത്തേക്ക് മുങ്ങിയതിനാൽ പിടിക്കാനായില്ല. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





