
മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിലെ ബെവ് കോ ഔട്ട്ലെറ്റിലെ സെൽഫ് പ്രീമിയം കൗണ്ടറിൽനിന്ന് മദ്യം മോഷ്ടിച്ചു. യുവാവ് മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളി രാത്രി 8. 45 ഓടെയാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യം മോഷണം പോയ ത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യം ലഭിച്ചത്.
സെൽഫ് പ്രീമിയം കൗണ്ടറിൽ എത്തിയ ഹാഷ് കളർ ഷാർട്ടും ഇളം നീല ജീൻസും ധരിച്ച ആൾ കൗണ്ടറിൽ ഏറേനേരം ചുറ്റിക്കളിച്ചതിന് ശേഷം മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്ന ദൃശ്യമാണ് ലഭിച്ചത്. ബെവ്കോ ജീവനക്കാർ മുക്കം പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




