
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം വലിയകുന്ന് പങ്ങനങ്ങാട്ടിൽ വീട്ടിൽ ഷൗക്കത്തലി (34)ആണ് പിടിയിലായത്. പതിനാലുകാരനായ വിദ്യാർഥി സൈക്കിളിൽ പോകുമ്പോൾ കൈ കാണിച്ച് നിർത്തി നടക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൂടെകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
രണ്ടാഴ്ച മുമ്പാണ് സംഭവം. പരപ്പനങ്ങാടി മുതൽ രാമനാട്ടുകരവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി തുടങ്ങിയ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുമാണ് പ്രതി യെ തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം ചെട്ടിപ്പടിയിലെ കുപ്പിവളവിൽ വച്ചാണ് പിടിയിലായത്. പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ നവീൻ ഷാജിൻ്റെ നേതൃത്വത്തിൽ എസ്ഐ ശ്യാം, എഎസ്പെസ്ഐ റീന, ജയേഷ്, പ്രഭീഷ്, സുഭാഷ്, പ്രജോഷ്, രാഹുൽ, സച്ചിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





