HIGHLIGHTS : Man arrested for stealing train passenger's necklace
ഷൊര്‍ണൂര്‍ : ട്രെയിന്‍ യാത്രക്കാരിയുടെ കഴു ത്തില്‍നിന്ന് ഒരുപവന്റെ മാല മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. വല്ലപ്പുഴ കുറുവട്ടൂര്‍ താഴത്തേ തില്‍ വീട്ടില്‍ എം കെ ഷാഹുല്‍ ഹമീദാണ് (43) പിടിയിലായത്. ബുധന്‍ പകല്‍ 11.20ന് കുലുക്ക ല്ലൂരില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ നില മ്പൂര്‍ പുത്തന്‍പുരയ്ക്കല്‍ സാനി യുടെ മാലയാണ് കവര്‍ന്നത്.
ചികിത്സയിലുള്ള അമ്മയെ കാ ഞാന്‍ നിലമ്പൂരില്‍നിന്ന് തൃശു രിലേക്ക് പോകുകയായിരുന്നു ഇവര്‍. മോഷ്ടാവ് പിന്നില്‍നി ന്ന് മാല പൊട്ടിച്ച് ഓടി. ഷൊര്‍ ണുര്‍ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെര്‍പ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തില്‍ പ്രതി മാല പണയംവയ്ക്കാന്‍ എത്തിയതാ യി വിവരം കിട്ടി. പിന്തുടര്‍ന്ന് പിടികൂടുക യായിരു ന്നു. ഇയാ ളുടെ പക്ക ല്‍നിന്ന് മോഷ്ടിച്ച അഞ്ചു ഗ്രാം സ്വര്‍ ണം കണ്ടെടു ത്തു.
ചേലക്കര, ചെറുതുരുത്തി, ഷൊര്‍ണൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയില്‍വേ പൊലീ സ് എസ്‌ഐ അനില്‍ മാത്യു, ബാബു, നിഷാദ് മജീദ്, ആര്‍പി എഫ് ക്രൈം ഇന്റലിജന്‍സ് എഎസ്‌ഐ കെ എം ഷിജു, സ്‌ക്വാഡ് അംഗങ്ങളായ എം ബൈജു, പി കെ പ്രവീണ്‍, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു