ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട് പണവും സ്വർണവും കവർന്നയാൾ പിടിയിൽ

കോഴിക്കോട് : എൽജിബിടി കമ്യൂണിറ്റിയുടെ ആപ്പ് മുഖേന പരിചയപ്പെട്ടയാളിൽ നിന്ന് സ്വർണവും പണവും തട്ടിയയാൾ പിടിയിൽ. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പൂർ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. ഡേറ്റിങ് ആപ്പായ ജിൻഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാൻ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടർന്ന് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കി കിടത്തി സ്വർണ ചെയിൻ, വെള്ളിയരഞ്ഞാണം, 5000 രൂപ എന്നിവ കവർന്നു. എടിഎം കാർഡ് കൈക്കലാക്കി 2.4 ലക്ഷം രൂപയും തട്ടിയെടുത്തു. സമാനമായ കേസിൽ മറ്റൊരാളിൽ നിന്ന് പണം കവരാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ നിന്നാണ് ഇയാളെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ടൗൺ എസ്ഐ ഷിനോബിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. വൈഫൈ ഉപയോഗിച്ച് മാത്രമാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ണൂരിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രതിയെ കസ്റ്റഡിയിലടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top